തൊടുപുഴ> തൊടുപുഴ ഒളമറ്റത്ത് നടന്ന വാഹനാപകടത്തിൽ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഈരാറ്റുപേട്ട നടക്കൽ പുത്തൻപറമ്പിൽ പി കെ ഹസ്സന്റെ മകൾ ഫാത്തിമ(15)ആണ് മരിച്ചത്. അപകടത്തിൽ ഫാത്തിമയുടെ അമ്മ റെജീന ബിവി സംഭവസ്ഥലത്ത് നിന്നും ആശുപത്രിലേയ്ക്ക് കൊണ്ടുപോകും വഴി മരിച്ചു. ചൊവ്വാഴ്ചയാണ് തൊടുപുഴ ഒളമറ്റം ഭാഗത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടമുണ്ടായത്. മൂലമറ്റത്ത് നിന്നെത്തിയ കാർ എതിർ ദിശയിൽ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പിന്നാലെയെത്തിയ ബൈക്ക് യാത്രികരും അപകടത്തിൽപ്പെട്ടു. കാറിലും ഓട്ടോയിലും ബൈക്കിലുമുണ്ടായിരുന്ന എട്ട് പേർക്ക് പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ മരിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി.