കോഴിക്കോട് > കോഴിക്കോട് കാരപ്പറമ്പില് കനോലി കനാലിനടുത്തായി പെരുമ്പാമ്പിന് കൂട്ടത്തെ കണ്ടെത്തി. 6 പാമ്പുകളെ കൂട്ടത്തോടെയാണ് കണ്ടെത്തിയത്. വഴിയേ പോയ നാട്ടുകാരാണ് പെരുമ്പാമ്പിന് കൂട്ടത്തെ ആദ്യം കണ്ടത്. ഇതിന് മുമ്പും കനോലി കനാലില് പാമ്പിനെ കണ്ടിട്ടുണ്ട്. എന്നാല്, കൂട്ടത്തോടെ 6ഓളം പാമ്പുകളെ ആദ്യമായാണ് കാണുന്നത്.
നിരവധി പേരാണ് പെരുമ്പാമ്പിന് കൂട്ടത്തെ കാണാനായി സ്ഥലത്തെത്തുന്നത്. പെരുമ്പാമ്പിനെ കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്നാണ് നാട്ടുകാര് പറയുന്നത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന പാമ്പുകളെയാണ് കണ്ടത്. ഒരേ വലുപ്പത്തിലുള്ള പാമ്പുകളാണ്.















