കണ്ണൂർ > ബത്തേരി കോഴക്കേസിൽ ശരിയായ ദിശയിലാണ് അന്വേഷണം നടന്നതെന്നും വേഗത്തിൽ കുറ്റപത്രം തയ്യാറായതിൽ സന്തോഷമുണ്ടെന്നും പ്രസീത അഴീക്കോട്. സുരേന്ദ്രനെതിരെ തെളിവുകൾ പുറത്തുവിട്ടതു മുതൽ ആർഎസ്എസ് തന്നെ വേട്ടയാടുകയാണെന്നും പ്രസീത അഴീക്കോട് പറഞ്ഞു.
ബത്തേരി കോഴക്കേസിൽ തെളിവുകൾ നശിപ്പിക്കാൻ കെ സുരേന്ദ്രൻ പരമാവധി ശ്രമം നടത്തിയതായി പ്രസീത അഴീക്കോട് ചൂണ്ടിക്കാട്ടി. എങ്കിലും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ശശിയായ ദിശയിൽ കൊണ്ടുപോകാൻ ക്രൈംബ്രാഞ്ചിന് സാധിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വേഗത്തിൽ കുറ്റപത്രം തയ്യാറായതിൽ സന്തോഷമുണ്ടെന്നും പ്രസീത പറഞ്ഞു.
സുരേന്ദ്രനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആർഎസ്എസ് തന്നെ വേട്ടയാടി. ഭീഷണി ഇപ്പോഴും തുടരുകയാണ്. തിരഞ്ഞെടുപ്പ് കോഴക്കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുരേന്ദ്രനെതിരെ നടപടിയെടുക്കണമെന്നും പ്രസീത അഴീക്കോട് ആവശ്യപ്പെട്ടു.