തൊടുപുഴ> തൊടുപുഴയാറില് ചാടി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോലാനി സ്വദേശി ജോജോ ജോര്ജാണ്(26) പൊലീസ് സ്റ്റേഷന് സമീപം പുഴയില് ചാടിയത്. പൊലീസും അ?ഗ്നിരക്ഷാസേനയും രണ്ടുമണിക്കൂര് നേരത്തെ പരിശ്രമത്തിനൊടുവില് ജോജോയെ രക്ഷപെടുത്തി. വ്യാഴം പകലാണ് സംഭവം. ഇടുക്കി സ്വദേശിയായ യുവതിയുമായി ജോജോ പ്രണയത്തിലായിരുന്നു. യുവാവിനൊപ്പം താമസമാക്കിയപെണ്കുട്ടി ഇയാള് വിവാഹിതനാണെന്ന് അറിഞ്ഞതോടെ ബന്ധം ഉപേക്ഷിക്കാന് തീരുമാനിച്ചു.
യുവതി വ്യാഴം രാവിലെ തൊടുപുഴപൊലീസ് സ്റ്റേഷനിലെത്തി മാതാപിതാക്കള്ക്കൊപ്പം പോയി. ഇതോടെയാണ് യുവാവ് പുഴയില് ചാടിയതെന്ന് ഡിവൈഎസ്പി എം ആര് മധുബാബു പറഞ്ഞു. സംഭവം കണ്ടവരാണ് പൊലീസിനെയും അ?ഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. പാലത്തിന്റെ കോണ്ക്രീറ്റില് പിടിച്ചുനിന്ന ഇയാളെ വല ഉപയോഗിച്ചാണ് അ?ഗ്നിരക്ഷാസേന മുകളിലെത്തിച്ചത്. ന?ഗരത്തിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ആരോഗ്യനിലയില് കുഴപ്പങ്ങളില്ലെന്ന് ആശുപത്രി അധികൃതര് പറഞ്ഞു.
കൈവിട്ടാല് പോയേനെ
‘ജോജോയ്ക്ക് നീന്തല് വശമില്ലായിരുന്നു, നമ്മുടെ കൈവിട്ടാല് പോയേനെ’ തൊടുപുഴ അ?ഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര് അബ്ദുള് സലാം പറഞ്ഞു. 12.35ന് വിവരം കിട്ടി. മൂന്ന് വാഹനങ്ങളിലായി 10 പേരടങ്ങുന്ന സംഘമാണെത്തിയത്. ലൈഫ് ജാക്കറ്റിട്ട് മുകളിലേക്ക് കൊണ്ടുപോകാന് ശ്രമിച്ചപ്പോള് ജോജോ സഹകരിച്ചില്ല. പിന്നീടാണ് രണ്ടുപേര് വലയുമായി തൂങ്ങിയിറങ്ങിയത്. അപ്പോഴും വലയില് കയറാന് ജോജോ കൂട്ടാക്കിയില്ല. ഒരുവട്ടം പിടിച്ചുകയറ്റിയെങ്കിലും വീണ്ടും വെള്ളത്തിലേക്ക് ചാടി. പൊലീസും നാട്ടുകാരുമെല്ലാം വലിയ സഹായമായി. അദ്ദേഹം പറഞ്ഞു.