മലയാള ഡിവോഷണൽ ഗാന രംഗത്തെ ഇതിഹാസമാണ് എ ജെ ജോസഫ്. 1986ൽ പുറത്തുവന്ന ‘സ്നേഹ പ്രതീകം’ എന്ന കാസറ്റിലെ എല്ലാ പാട്ടുകളും ഇന്നും ഹിറ്റുകളുടെ പട്ടികയിലാണ്. ട്യൂണും വരികളും ഒന്നിച്ചാണ് ജോസഫ് ചിട്ടപ്പെടുത്തിയിരുന്നത്. അസാമാന്യ കഴിവുണ്ടായിരുന്ന ആ മനുഷ്യനെ പക്ഷെ മലയാള സിനിമാ ലോകത്തിന് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയാതെപോയി.