ഐക്യരാഷ്ട്ര കേന്ദ്രം
തൊഴിലിടങ്ങളിലെ പീഡനം വർധിച്ചതായി യു എൻ റിപ്പോർട്ട്. 121 രാജ്യത്തെ 75,000 തൊഴിലാളികൾക്കിടയിൽ രാജ്യാന്തര തൊഴിൽസംഘടന (ഐഎൽഒ) നടത്തിയ സർവേയിലാണ് ഈ വിവരങ്ങൾ. കുടിയേറ്റ തൊഴിലാളികൾക്കിടയിലും സ്ത്രീത്തൊഴിലാളികൾക്കിടയിലുമാണ് തൊഴിൽപീഡനം കൂടുതൽ. സർവേയിൽ പങ്കെടുത്ത തൊഴിലാളികളിൽ 22 ശതമാനം പേർ തൊഴിലിടങ്ങളിൽ ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾക്ക് ഇരയായി. സർവേയിൽ പങ്കെടുത്തവരിൽ 6.3 ശതമാനം പേർ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കു പുറമെ ലൈംഗിക പീഡനങ്ങൾക്കും ഇരയായതായും റിപ്പോർട്ടിൽ പറയുന്നു.