അതുവരെ ബിസ്ക്കറ്റ് മാത്രം ഉണ്ടാക്കി നൽകുന്ന ബേക്കറിയായിരുന്നു മാമ്പള്ളി ബാപ്പുവിന്റേത്. സായിപ്പിന്റെ ആവശ്യപ്രകാരമാണ് ബാപ്പു ഇന്ത്യയിലെ ആദ്യ കേക്ക് ഉണ്ടാക്കുന്നത്. ലഹരിയും രുചിയും ഒത്തുചേരുന്ന പ്ലം കേക്ക് അന്നു മുതലാണ് മലയാളികളുടെ ഇഷ്ട ക്രിസ്മസ് വിഭവമായി മാറുന്നത്.