തിരുവനന്തപുരം> വിഴിഞ്ഞം സമരസമിതി നടത്തുന്ന തുറമുഖവിരുദ്ധ സമരം നിയമസഭയിൽ ചർച്ച തുടരുന്നു. എം വിൻസെന്റ് എംഎൽഎ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ചർച്ച ചെയ്യാനുള്ള തീരുമാനം സ്വാഗതാർഹമെന്നും വിഴിഞ്ഞത്ത് പ്രശ്നപരിഹാരം വേണമെന്നും എം വിൻസെന്റ് ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാൻ ചർച്ചയിൽ പറഞ്ഞു. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകിയത് യുഡിഎഫ് ഭരിക്കുമ്പോഴാണ്. അന്നും ഞങ്ങൾ തുറമുഖത്തെ സ്വാഗതം ചെയ്തു. തുറമുഖ നിർമാണം നിർത്താനാകില്ലെന്നും മന്ത്രി കൂട്ടിചേർത്തു.