കൊച്ചി> വിഴിഞ്ഞം പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് കടുംപിടിത്തമല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.കരാര്‍ ഒപ്പിട്ട പദ്ധതിയായതുകൊണ്ട് അത് പൂര്‍ത്തീകരിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ മല്‍സ്യതൊഴിലാളികളുടെ അവസ്ഥ പരിതാപകരമായതുകൊണ്ട് അതുകൂടി പരിഹരിക്കണം.അതുകൂടി പരിഹരിച്ചാല്‍ തുറമുഖ നിര്‍മാണത്തിന് അനുകൂലമായ നിലപാടിലേക്ക് തൊഴിലാളികളും എത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തെ പ്രശ്നം സഭയുടെ മാത്രം പ്രശ്നമല്ലെന്നും പൊതുപ്രശ്നമാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു.