Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇടുക്കി സത്രം എയർ സ്‌ട്രിപ്പിൽ ചെറു വിമാനം പറന്നിറങ്ങി

by News Desk
December 1, 2022
in KERALA
0
ഇടുക്കി-സത്രം-എയർ-സ്‌ട്രിപ്പിൽ-ചെറു-വിമാനം-പറന്നിറങ്ങി
0
SHARES
53
VIEWS
Share on FacebookShare on TwitterShare on Whatsapp

വണ്ടിപ്പെരിയാർ> ഇടുക്കിയുടെ ആകാശ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി സത്രം എയർ സ്ട്രിപ്പിൽ ചെറു വിമാനമിറങ്ങി. ഒരു വർഷത്തിനിടയിൽ പലപ്പോഴായുള്ള പരാജയ പരീക്ഷണത്തിന് ഒടുവിലാണ് വ്യാഴം രാവിലെ പത്തോടെ സത്രത്ത് വിമാനം പറന്നിറങ്ങിയത്. എൻസിസിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്ഡബ്ല്യു- 80 വിമാനമാണ് പറന്നിറങ്ങിയത്. രണ്ട് തവണ വട്ടമിട്ട് പറന്ന് മൂന്നാം തവണ ഡബ്ല്യു 3434 വൈറസ്, എസ്ഡബ്ല്യു- 80 ചെറുവിമാനങ്ങൾ സത്രം എയർസ്ട്രിപ്പ് റൺവേ തൊട്ടത്.

എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്ട്രിപ്പിന്റെ നിർമാണ ജോലികൾ ദ്രുത ഗതിയിൽ നടത്തിവരുന്നത്. 650 മീറ്റർ നീളമുള്ള റൺവേയുടെ, നാലു ചെറു വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഹാംഗർ, താമസ സൗകര്യം ഉൾപ്പെടെ 50 വിദ്യാർഥികൾക്കുള്ള പരിശീലന സൗകര്യവും പൂർത്തിയായിട്ടുണ്ട്. എൻസിസി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നൽകുന്നതിനാണ് എയർസ്ട്രിപ്പ് ലക്ഷ്യമെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്ക്ക് എയർസ്ട്രിപ്പ് സഹായകരമാകും. എയർഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും.

എയർസ്ട്രിപ്പിൽ ചെറുവിമാനം ഇറക്കാൻ നേരത്തെ രണ്ട് തവണ ശ്രമിച്ചെങ്കിലും സമീപത്തെ മൺത്തിട്ട കാരണം ലാൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തടസ്സങ്ങൾ നീക്കുന്നതിനുള്ള ജോലികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കിയാണ് മൂന്നാം തവണത്തെ പരിശ്രമം വിജയം കണ്ടത്. മറ്റു ജോലികളും പൂർത്തീകരിച്ച് എൻസിസി എയർസ്ട്രിപ്പ് എന്ന സ്വപനം പൂർണതയിൽ എത്തിക്കുകയാണ് ലക്ഷ്യം. എയർ സ്ട്രിപ്പ് റൺവേയുടെ നീളം ആയിരം മീറ്റർ ആയി ഉയർത്തുന്നതിന് ആവശ്യമായ വന ഭൂമി വിട്ടു കിട്ടുന്നതിന് വേണ്ട ശ്രമവും നടക്കുന്നു. ജില്ലയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാര മേഖലയ്ക്ക് ഒരു കുതിച്ചുചാട്ടമാകും എയർസ്ട്രിപ്പ്. വർഷവും ആയിരം എൻസിസി കേഡറ്റുകൾക്ക് വിമാനം പറപ്പിക്കാനുള്ള പരിശീലനം നൽകും. ഇതിൽ 200 പേർ ഇടുക്കി ജില്ലയിൽനിന്നുള്ളവരായിരിക്കും.

കഴിഞ്ഞ വർഷം കേരളപ്പിറവി ദിനത്തിൽ എൻസിസി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ചില തടസ്സങ്ങൾ വന്നതോടെ വൈകുകയായിരുന്നു. നിർമാണത്തിന് 12 ഏക്കർ ഭൂമി ആദ്യഘട്ടത്തിൽ അനുവദിച്ചു. പിന്നീട് 15 ഏക്കർകൂടി വേണമെന്ന് എൻസിസി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന കുട്ടികൾക്ക് എൻസിസി നേതൃത്വത്തിൽ വിമാനം പറപ്പിക്കൽ പരിശീലനം നൽകാനുള്ള 650 മീറ്റർ നീളത്തിലുള്ള റൺവേയുടെ ജോലികൾ നേരത്തെ പൂർത്തീകരിച്ചു.

വ്യാഴാഴ്ച നടന്ന ട്രയൽ ലാന്റിങ്ങിന് ശേഷമുള്ള റിപ്പോർട്ട് അടിയന്തിരമായി തയാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. കേരള എയർ സ്ക്വാഡ്രൻ തിരുവനന്തപുരം കമാന്റിംഗ് ഓഫിസർ എ ജി ശ്രീനിവാസനായിരുന്നു ട്രയൽ ലാൻഡിങിന്റെ മെയിൻ പൈലറ്റ്. കേരള എയർ സ്ക്വാഡ്രൻ കൊച്ചി ഗ്രൂപ്പ് ക്യാപ്റ്റൻ ഉദയരവിയായിരുന്നു കോ പൈലറ്റ്. ഇരുവരെയും വാഴൂർ സോമൻ എംഎൽഎ ഹാരം അണിയിച്ചു.

അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, വണ്ടിപെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ, എൻസിസി കോട്ടയം വിങ് ഗ്രൂപ്പ് കമാന്റർ ബ്രിഗേഡിയർ ബിജു എസ്, 33 കേരള ബെറ്റാലിയൻ എൻസിസി നെടുങ്കണ്ടം കമാന്റിങ് ഓഫിസർ കേണൽ എം ശങ്കർ, 33 കേരള ബെറ്റാലിയൻ എൻസിസി നെടുംകണ്ടം ലെഫ്റ്റനന്റ് കേണൽ എൻ തോമസുകുട്ടി, ജൂനിയർ വാറന്റ് ഓഫിസർ എസ് ജെ ടിറ്റു, വഴുതക്കാട് എൻസിസി ഡയറക്ട്രേറ്റ് പിആർഒ സി കെ അജി, എൻസിസി കുട്ടികൾ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി, ഉദ്യോഗസ്ഥ പ്രതിനിധികൾ പങ്കെടുത്തു.

Previous Post

Karunya Plus KN 448 Lottery: 80 ലക്ഷം ഈ നമ്പറിന്, നറുക്കെടുപ്പ് വിവരങ്ങൾ

Next Post

അബ്‌‌ദുറഹ്മാൻ എന്ന പേരിന് എന്താണ് കുഴപ്പം: വിഷം തുപ്പിയിട്ട് സോറി പറയുന്നത് പരിഹാരമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അബ്‌‌ദുറഹ്മാൻ-എന്ന-പേരിന്-എന്താണ്-കുഴപ്പം:-വിഷം-തുപ്പിയിട്ട്-സോറി-പറയുന്നത്-പരിഹാരമല്ലെന്ന്-മന്ത്രി-മുഹമ്മദ്-റിയാസ്

അബ്‌‌ദുറഹ്മാൻ എന്ന പേരിന് എന്താണ് കുഴപ്പം: വിഷം തുപ്പിയിട്ട് സോറി പറയുന്നത് പരിഹാരമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.