വിയന്ന> വേതന വർധന ആവശ്യപ്പെട്ട് ഓസ്ട്രിയയിൽ അമ്പതിനായിരത്തോളം റെയിൽവേ ജീവനക്കാർ പണിമുടക്കി. തിങ്കളാഴ്ച നടന്ന 24 മണിക്കൂർ പണിമുടക്കിൽ റെയിൽ ഗതാഗതം പൂർണമായി നിലച്ചു.
ഓസ്ട്രിയയിൽ 11 ശതമാനവും കടന്ന് പണപ്പെരുപ്പം കുതിക്കുന്ന സാഹചര്യത്തിൽ വർധിച്ച ജീവിതച്ചെലവിന് അനുസരിച്ച് വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികളുടെ സമരം. ആവശ്യപ്പെട്ട വേതനവർധന തൊഴിലുടമകൾ അംഗീകരിക്കാതെ വന്നതോടെയാണ് സമരം. ഇതിനുമുമ്പ് 2003ലാണ് റെയിൽവേ ജീവനക്കാർ പണിമുടക്കിയത്.