തിരുവനന്തപുരം > തന്റെ ശരീരത്തെ പരിഹസിച്ച വ്യക്തിയോട് ബോഡി ഷെയിമിംഗിനെ കുറിച്ച് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. വിദ്യാര്ഥികളും അധ്യാപകരുടമങ്ങുന്ന സംഘത്തിനൊപ്പം നിന്ന് സെല്ഫി എടുത്ത ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമര്ശനമുണ്ടായത്
‘നിങ്ങളുടെ കുടവയര് അല്പ്പം കുറയ്ക്കണമെന്ന് പരിഹാസരൂപേണ കമന്റ് വരികയായിരുന്നു. തുടര്ന്ന് ബോഡി ഷെയിമിംഗ് ക്രൂരതയാണെന്ന് മന്ത്രി വിശദീകരിച്ചു
‘ ശരീരത്തെ പരിഹസിക്കുന്നത് ക്രൂരതയാണ്. പല തരത്തില് സമൂഹത്തില് ഇത് നാം അനുഭവിക്കുന്നുണ്ട്.ഞങ്ങളില് പലരും ഇത്തരത്തില് അധ
ിക്ഷേപം അനുഭവിച്ചിട്ടുണ്ടെന്നും മാനസീകമായി പോലും തകര്ന്നിട്ടുണ്ടെന്നും ശിവന്കുട്ടി പറഞ്ഞു’- മന്ത്രിയുടെ മറുപടി വൈറലാവുകയും പിന്നീട് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഇത് വാര്ത്തയാക്കി.
ശാരീരികാധിക്ഷേപത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും സ്കൂള് പഠന സിലബസില് ഇത് ഭാഗമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















