കോഴിക്കോട്> പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. വിവാഹത്തിന് കാർമികത്വം വഹിച്ചവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്.