കൊച്ചി> നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്തിന്റെ ഭാഗമായി ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷനിലെ (ഹിൽഡെഫ്) യുവ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തുന്നു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ‘Stop Violence against Women & Girls’ എന്ന പേരിൽ ഒപ്പ് ശേഖരണം നടത്തും. ഏരിയ മാനേജർ ഡി പരിമളൻ ഐ ആർ ടി എസ്(സതേൺ റെയിൽവേ) പരിപാടി ഉദ്ഘാടനം ചെയ്യു. രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെ നടക്കുന്ന ഒപ്പ് ശേഖരണത്തിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം.