പാലക്കാട്
ഉൽപ്പാദനച്ചെലവിലുണ്ടായ ഗണ്യമായ വിലവർധന കണക്കിലെടുത്ത് മിൽമ, പാൽ വില ലിറ്ററിന് ആറു രൂപ വർധിപ്പിക്കും. ഡിസംബർ ഒന്നുമുതൽ വിലകൂട്ടുമെന്ന് മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ എസ് മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധനയുടെ ആനുപാതികമായ 83.75 ശതമാനം (5.025 രൂപ) കർഷകന് ലഭിക്കും. ക്ഷീര സഹകരണ സംഘങ്ങൾക്കും വിതരണക്കാർക്കും വർധനയുടെ 5.75 ശതമാനം വീതവും ക്ഷീര കർഷക ക്ഷേമനിധി ബോർഡിന് 0.50 ശതമാനവും നൽകും. 3.50 ശതമാനം മിൽമയ്ക്കും 0.50 ശതമാനം പ്ലാസ്റ്റിക് നിർമാർജന ഫണ്ടിലേക്കും വകയിരുത്തും. 2019ലാണ് അവസാനമായി മിൽമ പാലിന് വിലവർധിപ്പിച്ചത്. അന്ന് നാലുരൂപയാണ് കൂട്ടിയത്.