ദോഹ> ലൂകാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ സമനിലയിൽ പൂട്ടി മൊറോക്കോ. മത്സരം ഗോൾ രഹിത സമനിലിയിൽ കലാശിച്ചു. റഷ്യന് ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയ്ക്കെതിരെ മിന്നുന്ന പ്രകടനമാണ് മൊറോക്കോ നടത്തിയത്. ഗോൾകീപ്പർ യാസിൻ ബോനുവിന്റെ തകർപ്പൻ സേവുകൾ മൊറോക്കോയ്ക്ക് കരുത്തായി.
ആദ്യപാതിയുടെ ഇഞ്ചുറി ടൈമില് ക്രൊയേഷ്യ ചില മികച്ച നീക്കങ്ങള് നടത്തി. ഇരു ടീമുകളും ഏഴ് തവണ വീതം ഗോള് ശ്രമങ്ങള് നടത്തിയെങ്കിലും ആര്ക്കും ഗോള് കണ്ടെത്താനായില്ല.















