വാർസോ> ലോകകപ്പിനൊരുങ്ങുന്ന പോളണ്ടിന് വിഖ്യാത പരിശീലകൻ മാഴ്സെലൊ ബിയേൽസയുടെ സ്പെഷ്യൽ ക്ലാസ്. ‘ഫുട്ബോളിന്റെ തലച്ചോർ’ എന്ന് വിശേഷിക്കപ്പെടുന്ന അർജന്റീനൻ കോച്ചാണ് ബിയേൽസ. അർജന്റീന, ചിലി ടീമുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലും ഇറ്റലിയിലും ഫ്രാൻസിലുമെല്ലാം അറുപത്തേഴുകാരൻ പരിശീലകവേഷമണിഞ്ഞു. ഖത്തറിലേക്ക് പുറപ്പെടുംമുമ്പേയാണ് പോളണ്ട് ടീമിന് ബിയേൽസ ക്ലാസെടുത്തത്. ലെഗിയ വാർസോ സ്റ്റേഡിയത്തിൽ നടന്ന സെമിനാർ ഒരുപകൽനീണ്ടു. പോളിഷ് പരിശീലകൻ സെലാവ് മിഷ്നിവിച്ചും കളിക്കാരും ഉൾപ്പെടെ പങ്കാളികളായി. പോളണ്ടിന്റെ അവസാന 50 മത്സരംകണ്ട് അതിലെ പോരായ്മകൾ ബിയേൽസ ചൂണ്ടിക്കാണിച്ചു.