കൊച്ചി> കൊച്ചി ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സ്ക്രൈബിംഗ് പരിശീലന കോഴ്സുകള്‍ നടത്തുന്ന ലുമിനിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കില്‍സ് ആന്‍ഡ് ട്രെയിനിംഗിന്റെ രണ്ടാമത് ബിരുദദാനച്ചടങ്ങ് കൊച്ചിയില്‍ നടന്നു. രണ്ടാം ബാച്ചിലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് ജസ്റ്റിസ് (റിട്ട.) ബി. കെമാല്‍ പാഷ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
അഡ്വ. എ. ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം പങ്കാളി സ്ഥാപനമായ ബംഗളൂരുവിലെ ന്യൂ ജനറേഷന് ജോബ്സ് സിഇഒ ജോഷ്വാ മൈക്കല്‍, പ്ലേസ്മെന്റ് പങ്കാളി ബംഗളൂരുവിലെ ഒജി ഹെല്‍ത്തിന്റെ ട്രെയിനിംഗ് മാനേജര്‍ ശ്രുതി കോട്ടിയന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോഗപ്പെടുത്തുന്നവരുടേയും എണ്ണം വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ഒരു ഡോക്ടര്‍ക്ക് ഒരു മെഡിക്കല്‍ സ്ക്രൈബ് എന്ന നിരക്കിലാണ് ഡിമാന്‍ഡുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച ലുമിനിസ് സിഇഒ അഖില്‍ എം എസ് പറഞ്ഞു.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്ത മെഡിക്കല്‍ ഡോക്യുമെന്റേഷന് ജോലി ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ സ്ക്രൈബിംഗ്. കഴിഞ്ഞ വര്‍ഷത്തെ ലുമിനിസ് ആദ്യബാച്ചില്‍ പഠിച്ച 90 പേരില്‍ 80 പേര്‍ക്കും ഈ ബാച്ചിലെ 200 പേരില്‍ 140 പേര്‍ക്കും പ്ലേസ്മെന്റ് ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ത്തന്നെ ചുരുങ്ങിയത് 25,000 രൂപ മുതല്‍ 40,000 രൂപ വരെ മാസവരുമാനം ലഭിയ്ക്കുന്ന മെഡിക്കല്‍ സ്ക്രൈബിംഗ് ജോലിക്കുള്ള പരിശീലനം നല്കുന്ന ലുമിനിസ് ഒരു വര്‍ഷത്തെ സര്ട്ടിഫിക്കേഷന് കോഴ്സാണ് നല്‍കുന്നത്.
ബംഗളൂരുവിലെ പങ്കാളിത്ത സ്ഥാപനത്തിലെ ഇന്റേണ്‍ഷിപ്പു കൂടി ഉള്‍പ്പെടുന്നതാണ് പരിശീലന പരിപാടി. വിവരങ്ങള്‍ക്ക് www.listeducation.com