അഹമ്മദാബാദ്> ഖലിസ്ഥാന്‍ ഭീകരന് ഹര്‍വിന്ദര്‍ സിങ് റിന്ദ പാകിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ലാഹോറിലെ ആശുപത്രിയിലായിരുന്നു മരണം. എന്നാല്‍ മരണകാരണം വ്യക്തമല്ല.പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനം ആക്രമിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.ഹര്‍വിന്ദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഹരിയാനയില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. പാകിസ്ഥാനില്‍ നിന്നും പഞ്ചാബ് അതിര്‍ത്തി വഴി ലഹരിമരുന്ന് കടത്തുന്നതിനു പിന്നിലും മുപ്പത്തിയഞ്ചുകാരനായ ഹര്‍വിന്ദര്‍ ആയിരുന്നു