തൃശൂര്> പൂരങ്ങളുടെ പൂര നാട്ടില് സംഗീത നാടക അക്കാദമിയുടെ ചെയര്മാനായി മട്ടന്നൂര് ശങ്കരന് കുട്ടിയും വൈസ് ചെയര്മാനായി പി ആര് പുഷ്പവതിയും സ്ഥാനമേറ്റു. മട്ടന്നൂരിന്റെ മേളത്തിനൈാപ്പം സംഗീത സംവിധായകരായ ഔസപ്പച്ചന്, വിദ്യാധരന് മാസ്റ്റര് തുടങ്ങിയവരെല്ലാം പാടിയോടെ സംഗീത സാന്ദ്രമായി.
വ്യാഴാഴ്ച സെക്രട്ടിയായി കരിവള്ളൂര് മുരളി ചുമതലയേറ്റിരുന്നു. ചടങ്ങിലേക്ക് തൃശൂരിന്റെ മേള പ്രേമികളും സാംസ്കാരിക നേതാക്കളുമെല്ലാം ഒഴുകിയെത്തി.വെള്ളി രാവിലെ പതിനൊന്നോടെയാണ് അക്കാദമി ചെയര്മാനായി മട്ടന്നൂര് ശങ്കരന്കുട്ടിയും വൈസ് ചെയര്മാനായി പി ആര് പുഷ്പവതിയും ചുമതലയേറ്റത്. സെക്രട്ടറി കരിവള്ളൂര് മുരളിയും അക്കാദമി ജീവനക്കാരും ചേര്ന്ന് സ്വീകരിച്ചു. അനുമോദന ചടങ്ങില് സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്, കലാമണ്ഡലം ഭരണസമിതി അംഗം എന് ആര് ഗ്രാമപ്രകാശ്, എം എന് വിനയകുമാര്, കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭന്ൗ പൂരപ്രേമി സംഘം കണ്വീനര് വിനോദ് കണ്ടേങ്കാവില് എന്നിവര് സംസാരിച്ചു.