കണ്ണൂർ> എസ്ഡിപിഐയുടേതെന്ന് കരുതി ബിജെപി പ്രവർത്തകൻ നശിപ്പിച്ചത് ഫുട്ബോൾ ആരാധകർ ഉയർത്തിയ പോർച്ചുഗൽ പതാക. കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ടൗണിൽ പോർച്ചുഗീസ് ആരാധകർ കെട്ടിയ പതാകയാണ് ബിജെപി പ്രവർത്തകൻ വലിച്ചുകീറിയത്.
സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും ദേഷ്യം തീരാത്ത യുവാവ് വീണ്ടും ഇതാവർത്തിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.