തൃശൂര്> എടവിലങ്ങില് ബൈക്ക് അപകടത്തില് യുവാവ് മരിച്ചു.എടവിലങ്ങ് കുഞ്ഞയിനിക്ക് സമീപം ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം.
എടവിലങ്ങ് മില്ല് സ്റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കുംചേരി വീട്ടില് ഡോ. ഇബ്രാഹിംകുട്ടിയുടെ മകന് മുഹമ്മദ് ഇജാസ് (21) ആണ് മരിച്ചത്. ഇജാസിന്റെ ബൈക്കില് മൂന്ന് പേരുമായെത്തിയ മറ്റൊരു ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.തൃശൂര് ജൂബിലി മെഡിക്കല് കോളജ് അനസ്തേഷ്യോളജിസ്റ്റ് വിദ്യാര്ഥിയാണ് മുഹമ്മദ് ഇജാസ്. മാതാവ്: ഹാജറ. സഹോദരന്: മുഹമ്മദ് സലിന് (ന്യൂസിലാന്റ്).















