തിരുവനന്തപുരം
അറിവിന്റെ മാറ്റുരയ്ക്കലായി ‘സ്റ്റെയ്പ്– -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്–-22’ന്റെ ഉപജില്ലാ അരങ്ങുകൾ. സംസ്ഥാനത്തെ മുഴുവൻ ഉപജില്ലയിലും എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ഞായർ രാവിലെയായിരുന്നു മത്സരം. സ്കൂൾ തലത്തിൽ ഒന്നാമതെത്തിയവർ പങ്കെടുത്തു. കെഎസ്ടിഎയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎയും പൊതുവിദ്യാലയങ്ങളിലെ സ്മാർട്ട് ക്ലാസുകളിൽ കുട്ടികൾക്ക് സഹായവുമായെത്തി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും നൽകി.
ജില്ലാതല മത്സരം 27നാണ്. ഉപജില്ലകളിലെ ഒന്നും രണ്ടും സ്ഥാനക്കാർ പങ്കെടുക്കും. ഡിസംബർ 10നും 11നും സംസ്ഥാനതല മത്സരം. ജില്ലാതലം മുതൽ ഇത്തവണ സാഹിത്യോത്സവവുമുണ്ട്. ടാൽ റോപ്പിന്റെ എഡ് ടെക് സ്ഥാപനമായ ‘സ്റ്റെയ്പ്’ ആണ് ടൈറ്റിൽ സ്പോൺസർ. ക്രേസ് ബിസ്കറ്റിന്റെ ആസ്കോ ഗ്ലോബൽ, ഐസിഎൽ ഫിൻകോർപ് എന്നിവ സഹ സ്പോൺസർമാർ.















