Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെജിഎൻഎ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കമായി

by News Desk
November 14, 2022
in KERALA
0
കെജിഎൻഎ-സംസ്ഥാന-സമ്മേളനത്തിന്‌-തുടക്കമായി
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) 65–-ാം സംസ്ഥാന സമ്മേളനത്തിന് എറണാകുളം ടൗൺഹാളിൽ തുടക്കമായി. മൂന്നുദിവസം നീളുന്ന സമ്മേളനം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ അധ്യക്ഷയായി. സ്വാഗതസംഘം ചെയർമാൻ സി എൻ മോഹനൻ, സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്കുമാർ, സംസ്ഥാന സെക്രട്ടറി ഷൈനി ആന്റണി, കെ കെ ശൈലജ എംഎൽഎ എന്നിവർ സംസാരിച്ചു.

യാത്രയയപ്പുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എസ് ഹമീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൽ ദീപ, വൈസ് പ്രസിഡന്റ് എം ജയശ്രീ, സംസ്ഥാന സെക്രട്ടറി ടി ടി ഖമറുസമൻ, പി ഉഷാദേവി, ഹേന ദേവദാസ് എന്നിവർ സംസാരിച്ചു. രാത്രി എട്ടിന് കലാസന്ധ്യ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

തിങ്കൾ രാവിലെ 10ന് സൗഹൃദസമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് ടൗൺഹാളിനുമുന്നിൽനിന്ന് പ്രകടനം ആരംഭിക്കും. വൈകിട്ട് അഞ്ചിന് ടൗൺഹാൾ അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സി ടി നുസൈബ അധ്യക്ഷയാകും. ചൊവ്വ രാവിലെ 10ന് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തോടെ സമ്മേളനത്തിന് സമാപനമാകും. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്യും.

ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ
അവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വീണാ ജോർജ്
ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ നഴ്സിങ് സ്കൂളുകളിൽ സീറ്റുകൾ വർധിപ്പിക്കും. നഴ്സിങ് സ്കൂളുകളെ കോളേജുകളായി അപ്ഗ്രേഡ് ചെയ്യും. സ്പെഷ്യാലിറ്റി നഴ്സിങ് മേഖലയിൽ പിജി സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ഗവ. നഴ്സസ് അസോസിയേഷന്റെ (കെജിഎൻഎ) 65–-ാം സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിൽ നടന്ന സന്ദർശനത്തിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നു. കേരളത്തിലെ നഴ്സുമാർക്ക് ജോലി നൽകാൻ വിദേശ സർക്കാരുകൾ തയ്യാറാണ്. അതിന്റെ ഭാഗമായി കൊച്ചിയിൽ 21 മുതൽ 25 വരെ യുകെ നാഷണൽ ഹെൽത്ത് സർവീസ് റിക്രൂട്ട്മെന്റ് മേള നടത്തും. 3000 നഴ്സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അധികം വൈകാതെ വെയിൽസ് സർക്കാരുമായി ധാരണപത്രം ഒപ്പുവയ്ക്കുന്നുണ്ട്.

കൊല്ലത്തും പാരിപ്പള്ളിയിലും 60 സീറ്റുവീതമുള്ള പുതിയ നഴ്സിങ് സ്കൂളുകൾ ഈ വർഷം തുടങ്ങും. അടുത്തവർഷം സഹകരണമേഖലയിൽ കൂടുതൽ നഴ്സിങ് സ്കൂളുകൾ ആരംഭിക്കും. സർക്കാർമേഖലയിൽ ആർദ്രം പദ്ധതിവഴി പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

Previous Post

” ഏതം ” വീഡിയോ ഗാനം

Next Post

കൺമുന്നിൽനിന്നാണ്‌ 
പ്രാണൻ മാഞ്ഞുപോയത്‌…

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കൺമുന്നിൽനിന്നാണ്‌-
പ്രാണൻ-മാഞ്ഞുപോയത്‌…

കൺമുന്നിൽനിന്നാണ്‌ 
പ്രാണൻ മാഞ്ഞുപോയത്‌...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.