മുണ്ടക്കയം> പനക്കച്ചിറയില്‍ വീട് പൊളിക്കുന്നതിനിടയില്‍ ബീം തകര്‍ന്നുവീണ് പുഞ്ചവയല്‍ 504 കോളനിയില്‍ മാന്തറയില്‍ ധനേഷ് മരിച്ചു. പനക്കച്ചിറ സ്വദേശിയായ പനവേലിയില്‍ സാബുവിന്റെ ഉടമസ്ഥതയിലുള്ള പഴയ വീടിന്റെ കട്ടകള്‍ ഇളക്കി മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടുകൂടിയായിരുന്നു അപകടം. ധനേഷും, ഭാര്യയും മക്കളും രണ്ടുദിവസമായി വീടിന്റെ കട്ടകള്‍ പൊളിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കട്ടകള്‍ പൊളിക്കുന്നതിനിടയില്‍ വീടിന്റെ ഷെയ്ഡ് തലയില്‍ വന്ന് വീരുകയായിരുന്നു. അപകടത്തില്‍ ധനേഷിന്റെ തലയുടെ ഒരു ഭാഗം പൂര്‍ണ്ണമായും തകരുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ ധനേഷ് മരിക്കുകയുമായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് മുണ്ടക്കയം 35ആം മൈല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സോമിലിയാണ് ഭാര്യ. മക്കള്‍ ദില്‍ഷ, റിയ. സംസ്കാരം തിങ്കളാഴ്ച