എൻഎഫ്ഡിസി (നാഷ്നൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ) ഫിലിം ബസാറിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് സിനിമകളിൽ വിനയ് ഫോർട്ട് നായകനായ ആട്ടം, ഫാമിലി എന്നീ ചിത്രങ്ങൾ ഇടം പിടിച്ചു. വ്യൂവിങ് റൂം സെക്ഷനിലെ 247 ചിത്രങ്ങളിൽ നിന്നുമാണ് ഫിലിം ബസാർ നിർദേശിക്കുന്ന ഇരുപത് സിനിമകളിൽ ഇവ ഇടം നേടിയത്. ഇന്ത്യയിൽ നിന്നുള്ള നിരവധി ചിത്രങ്ങളെ പിന്തള്ളിയാണ് സിനിമകൾ പട്ടികയിൽ ഇടം പിടിച്ചത്. മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിത്. വിനയ് ഫോർട്ട് എന്ന നടന് ലഭിക്കുന്ന വലിയ അംഗീകാരമാണിത്.
ആട്ടം (ആനന്ദ് ഏകർഷി- മലയാളം ), അഗൻതുക് (പ്രൊബിർ കുമാർ സർകാർ- ബംഗാളി ) ആഗ്ര (കനു ബെഹൾ- ഹിന്ദി), ഓൾ ഇന്ത്യ റാങ്ക് (വരുൺ ഗ്രോവർ- ഹിന്ദി ), ബഹദുർ (ദിവ ഷാ- ഹിന്ദി ), ബെ കുചെയെ ഖൊഷ്ഭക്ത് (ശ്രീമൊയീ സ- പേർഷ്യൻ ), ദായം (പ്രശാന്ത് വിജയ്- മലയാളം), ജിയർ ലതിക (കൻചൻ ദില്ലി ഡാർക് (ദിബാകർ ദാസ് റോയ്- ഹിന്ദി ), ഫാമിലി (ഡോൺ പാലത്തറ- മലയാളം), ഗുരാസ് (സൗരവ് റായ് -നേപ്പാൾ), ഇൻ ദ് ബെല്ലി ഓഫ് എ ടൈഗർ (സിദ്ദാർഥ ജത്ല- ഹിന്ദി ) ജോരം (ദേവശിഷ് മഖിജ- ഹിന്ദി), ജോസെഫ്കി മചാ (പബൻ കുമാർ), മണാൽ (ചന്ദ്രശേഖരം വിസാകെസ- ശ്രീലങ്ക), മിത്യ (സുമന്ത് ഭത്- കന്നഡ ), പുഷ്തൈനി (വിനോത് റാവന്ത്- ഇംഗ്ലിഷ് ), സുൽതാന കാ സപ്ന (ഇസബെൽ ഹെർഗുവേര – ഇംഗ്ലിഷ് ), ദ് സ്കാവഞ്ചെർ ഡ്രീംസ് (സുമൻ ഘോഷ്- ഹിന്ദി ) വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ (ലുബ്ദക് ചാറ്റർജി- ഹിന്ദി) എന്നിവയാണ് ഫിലിം ബസാർ നിർദേശിച്ച 20 ചിത്രങ്ങൾ.
നവംബർ 20 മുതൽ 24 വരെയാണ് എൻഎഫ്ഡിസി ഫിലിം ബസാർ പ്രദർശനം. വിനയ് ഫോർട്ട്, ഷറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ആട്ടത്തിൻ്റെ തിരക്കഥാകൃത്തും ആനന്ദ് ഏകർഷിയാണ്. വിനയ് ഫോർട്ടിനെ നായകനാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’യിൽ മാത്യു തോമസ്, അഭിജശിവകല, ദിവ്യപ്രഭ, നിൽജ കെ ബേബി എന്നിവരാണ് അഭിനയിക്കുന്നത്. വാതിൽ, ബർമുഡ, കൊള്ള, ഗോൾഡ്, സോമൻ്റെ കൃതാവ് തുടങ്ങിയ ചിത്രങ്ങളാണ് വിനയ് ഫോർട്ടിൻ്റെ പുറത്തിറങ്ങാനുള്ളവ.