സിഡ്നി > ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ തോൽപ്പിച്ചു. ഏഴ് വിക്കറ്റിനാണ് പാകിസ്ഥാന്റെ ജയം. അര്ധസെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനും നായകന് ബാബര് അസമുമാണ് പാകിസ്താന് വേണ്ടി തകര്പ്പന് വിജയമൊരുക്കിയത്.
154 റണ്സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി ഓപ്പണര്മാരായ ബാബര് അസമും മുഹമ്മദ് റിസ്വാനും തകര്പ്പന് തുടക്കമാണ് നൽകിയത്. ആദ്യ ഓവര് തൊട്ട് ആക്രമിച്ച് കളിച്ച ഇരുവരും വെറും 5.4 ഓവറില് ടീം സ്കോര് 50 കടത്തി. പാകിസ്താന്റെ മൂന്നാം ട്വന്റി 20 ലോകകപ്പ് ഫൈനലാണിത്. 2007 ഫൈനലില് ഇന്ത്യയോട് തോറ്റ് പാകിസ്താന് 2009-ല് കിരീടം നേടിയിട്ടുണ്ട്. നാളത്തെ ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്ഥാൻ ഫൈനലിൽ നേരിടും.















