ശ്രീകണ്ഠപുരം> ശ്രീകണ്ഠപുരം വയക്കര ഗവൺമെന്റ് യുപി സ്കൂളിലെ വാൻ മറിഞ്ഞ് അപകടം. ഇരിക്കൂർ പെരുവളത്ത്പറമ്പിലാണ് രാവിലെ 10 മണിയോടെ സ്കൂൾ വാൻ അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ഉടൻ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോൾ വാനിൽ 16 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇരിക്കൂർ, പെരുവളത്ത്പറമ്പ്, കൂട്ടാവ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. വിദ്യാർഥികളായ ദേവാംഗന, ശ്രീഹരി എന്നിവരെ വിദഗ്ധ പരിശോധനയ്ക്കായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്.















