Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ഖലീൽ ജിബ്രാൻ മ്യൂസിയം നവീകരിക്കാൻ ഷാർജ ഭരണാധികാരിയുടെ ധനസഹായം

by News Desk
November 9, 2022
in WORLD
0
ഖലീൽ-ജിബ്രാൻ-മ്യൂസിയം-നവീകരിക്കാൻ-ഷാർജ-ഭരണാധികാരിയുടെ-ധനസഹായം
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാർജ > ലെബനീസ്-അമേരിക്കൻ എഴുത്തുകാരനും കലാകാരനുമായ ഖലീൽ ജിബ്രാന്റെ പേരിലുള്ള മ്യൂസിയം നവീകരിക്കാൻ ഷാർജ ഭരണാധികാരി ഡോ. സുൽത്താൻ അൽഖാസിമിയുടെ ധനസഹായം. ബൈറൂട്ടിൽ നിന്ന് 120 കിലോമീറ്റർ അകലെ ലെബനനിലെ ബ്ഷാരിയിലാണ് ജിബ്രാൻ മ്യൂസിയം. ഏഴാം നൂറ്റാണ്ട് മുതൽ നിരവധി സന്യാസിമാർ അഭയം തേടിയ ഒരു പഴയ ഗുഹയും, മാർ സർക്കിസിന്റെ മൊണാസ്ട്രിയുമായിരുന്നു ഇത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, കെട്ടിടവും ചുറ്റുമുള്ള ഓക്ക് വനവും കർമ്മലീത്ത പിതാക്കന്മാർക്ക് ബ്ഷാരിയിലെ ജനങ്ങൾ വാഗ്ദാനം ചെയ്തു. 1926-ൽ, ന്യൂയോർക്കിൽ ആയിരിക്കുമ്പോൾ, ഖലീൽ ജിബ്രാൻ കർമ്മലീത്ത പിതാക്കന്മാരിൽ നിന്ന് ആശ്രമവും അതിനോട് ചേർന്നുള്ള വനവും വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 1931 ഏപ്രിൽ 10-ന് ന്യൂയോർക്കിൽ ജിബ്രാൻ മരിച്ചു. നാലു മാസങ്ങൾക്കു ശേഷം (1931 ഓഗസ്റ്റ് 22-ന്) മൃതദേഹം കപ്പലിൽ ബ്ഷാരിയിലെത്തിച്ച് സഹോദരി മരിയാന, ആശ്രമവും അതിനോട് ചേർന്നുള്ള സ്ഥലങ്ങളും വാങ്ങി ജിബ്രാന്റെ ശവകുടീരവും സ്മാരകവുമാക്കി.

മ്യൂസിയത്തിന്റെ കലകൾ സംരക്ഷിക്കുന്നതിനും, ഫോട്ടോഗ്രാഫുകൾ, കൈയെഴുത്തുപ്രതികൾ, ഉപകരണങ്ങൾ, പുസ്തകങ്ങൾ, പെയിന്റിംഗുകൾ എന്നിവയുൾപ്പെടെയുള്ള ശേഖരങ്ങൾ പുതിയ ഡിസ്പ്ലേ ടെക്നോളജി വഴി സംരക്ഷിക്കാനുമാണ് ഫണ്ട് വിനിയോഗിക്കുന്നത്. പ്രാദേശികമായും ആഗോളതലത്തിലുമുള്ള സാംസ്കാരിക പ്രമുഖരെ അംഗീകരിക്കൽ, ഷാർജയുടെ മാന്യമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാംസ്കാരിക സ്ഥാപനങ്ങളുടെ പോഷണം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച സാംസ്കാരിക മേഖലയിലേക്കുള്ള ഷാർജ ഭരണാധികാരിയുടെ അഞ്ച് വർഷത്തെ ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജിബ്രാൻ മ്യൂസിയത്തിന് സഹായം നൽകുന്നത്.

2021-ൽ ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്ത “ആത്മാവിലേക്കുള്ള ഒരു ജാലകം” എന്ന പ്രദർശനത്തിൽ ജിബ്രാന്റെ അമൂല്യ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു. ഇതിൽ ജിബ്രാന്റെ 34 മാസ്റ്റർപീസുകൾ ഉൾപ്പെട്ടിരുന്നു. സംസ്കാരം, ബൗദ്ധികത, മാനുഷിക നേട്ടങ്ങൾ എന്നിവയെ പരിപോഷിപ്പിയ്ക്കുന്ന ഷാർജ ഭരണാധികാരി സൃഷ്ടിപരമായ പൈതൃകങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ആഴത്തിൽ വേരൂന്നിയ ചരിത്ര അടയാളങ്ങളും സംരക്ഷിയ്ക്കുന്ന മാതൃകാപരമായ വ്യക്തിത്വമാണെന്ന് ജിബ്രാൻ നാഷണൽ കമ്മറ്റി അധികാരികൾ അഭിപ്രായപ്പെട്ടു.

Previous Post

29 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്: പോളിം​ഗ് തുടങ്ങി

Next Post

ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസായി ചുമതലയേറ്റു

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ജസ്‌റ്റിസ്‌-ഡി-വൈ-ചന്ദ്രചൂഡ്‌-സുപ്രീംകോടതി-ചീഫ്‌-ജസ്‌റ്റിസായി-ചുമതലയേറ്റു

ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസായി ചുമതലയേറ്റു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.