കരുനാഗപ്പള്ളി> വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തൊഴിലാളിയെ കാണാതായി. തൃക്കുന്നപ്പുഴയ്ക്ക് പടിഞ്ഞാറ് ഭാഗത്തായി കടലിൽ ബുധനാഴ്ച വെളുപ്പിന് അഞ്ചു മണിക്കാണ് അപകടമുണ്ടായത്. തൃക്കുന്നപ്പുഴ സ്വദേശിയുടെ ധർമ്മശാസ്താവ് എന്ന വള്ളവും ആലപ്പാട്, അഴീക്കൽ സ്വദേശിയുടെ മൂക്കുംപുഴ അമ്മ എന്ന കാരിയർ വള്ളവും തമ്മിലാണ് കൂട്ടിയിടിച്ചത്.
മുക്കുമ്പുഴ അമ്മ വള്ളത്തിന്റെ ഉടമ അഴീക്കൽ പുത്തൻ വീട്ടിൽ ശാലുവാഹനൻ (55) എന്ന കണ്ണനെയാണ് കാണാതായത്. അപകടത്തെ തുടർന്ന് കടലിൽ വീണ മറ്റു തൊഴിലാളികൾ എല്ലാം രക്ഷപ്പെട്ടു. കാണാതായ തൊഴിലാളിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.















