തൃശൂർ
‘സ്റ്റെയ്പ്––ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ സംസ്ഥാനതല മത്സരത്തിന്റെ സംഘാടക സമിതി രൂപീകരണം വെള്ളിയാഴ്ച തൃശൂരിൽ നടക്കും. സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ വൈകിട്ട് 4.30ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനാകും. ഇത്തവണ വിജ്ഞാനോത്സവത്തോടൊപ്പം സാഹിത്യോത്സവവുമുണ്ട്. അക്ഷരമുറ്റം മെഗാ ഫൈനൽ ഡിസംബർ 11ന് തൃശൂരിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കണമെന്ന് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനും ജനറൽ മാനേജർ കെ ജെ തോമസും അഭ്യർഥിച്ചു.
സാങ്കേതിക മേഖലയിൽ അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി ഭാവിയുടെ എൻജിനിയർമാരേയും ശാസ്ത്രജ്ഞരേയും വളർത്തിയെടുക്കുന്ന, ടാൽ റോപ്പിന്റെ എഡ് ടെക് സ്ഥാപനമായ ‘സ്റ്റെയ്പ്’ ആണ് അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2022 ന്റെ ടൈറ്റിൽ സ്പോൺസർ.
കോഴിക്കോടുനിന്ന് അമ്പതോളം രുചിഭേദങ്ങളുമായി ആഗോള ബ്രാൻഡാകാൻ വീണ്ടും വിപണിയിലെത്തുന്ന ക്രേസ് ബിസ്കറ്റിന്റെ ആസ്കോ ഗ്ലോബൽ, ധനകാര്യ സേവന മേഖലയിൽ കേരളത്തിൽനിന്നും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും യുഎഇയിലും ശക്തമായ സാന്നിധ്യമുള്ള ബ്രാൻഡായി വളർന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ് എന്നിവയാണ് സഹ സ്പോൺസർമാർ.















