കണ്ണൂർ> സി സത്യപാലൻ, കെ വി സുമേഷ് എന്നിവരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ വി സക്കീര്‍ ഹുസൈന്, കെ പി സുധാകരന്, ടി ചന്ദ്രന് എന്നിവരെ ജില്ലാകമ്മിറ്റിയിലും ഉള്‍പ്പെടുത്തും.
സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വത്സന് പനോളി, പി ശശി, എന്‍ ചന്ദ്രന് എന്നിവരെ ജില്ലാകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. വത്സന് പനോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനങ്ങൾ അംഗീകരിച്ചു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്, പി കെ ശ്രീമതി, ജില്ലാസെക്രട്ടറി എം വി ജയരാജന് എന്നിവര്‍ സംസാരിച്ചു.