പാലക്കാട് > മാധ്യമ പുറത്താക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും , ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഫാസിസ്റ്റ് സമീപനം ആണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കെെരളിയേയും മീഡിയ വണിനേയുമാണ് ഇന്ന് വാർത്താസമ്മേളനത്തിൽ നിന്ന് ഗവർണർ പുറത്താക്കിയത്. ഇതേ കുറിച്ച് മറ്റു മാധ്യമങ്ങൾ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു ,അവസാനം പ്രതികരിക്കാം എന്ന് വിചാരിച്ചിരുന്നാൽ ആരുമുണ്ടാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു .
മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് നൽകുന്ന സാമ്പത്തിക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധി പഠിച്ചശേഷം പ്രതികരിക്കാം എന്നും എം വി ഗോവിന്ദൻ പറഞ്ഞു.