തിരുവനന്തപുരം> കോർപറേഷൻ ഭരണസമിതിയെയും മേയറെയും അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിക്കുന്ന വ്യാജക്കത്തിലെ ‘നിയമന’ വിവരങ്ങൾ മാധ്യമങ്ങൾ നേരത്തേ പ്രസിദ്ധീകരിച്ചത്. പത്രപരസ്യത്തിലെ വിവരങ്ങളാണ് വ്യാജക്കത്തിന് ഉപയോഗിച്ചത്.
ഞായറാഴ്ചത്തെ വാർത്താസമ്മേളനത്തിൽ കോർപറേഷൻ സ്വീകരിച്ച നടപടി മേയർ വ്യക്തമാക്കിയതോടെ യുഡിഎഫിന്റെയും ബിജെപിയുടെയും വ്യാജപ്രചാരണം തകർന്നു.
തസ്തികകൾ, അപേക്ഷിക്കേണ്ട വെബ്സൈറ്റ്, അഭിമുഖ തീയതി അടക്കമായിരുന്നു പരസ്യം. മാതൃഭൂമി, കേരള കൗമുദി പത്രങ്ങളിൽ ഒക്ടോബറിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. പരസ്യം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹെൽത്ത് ഓഫീസറാണ് പത്രങ്ങൾക്ക് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നൂറിലധികം അപേക്ഷ കോർപറേഷന് ലഭിച്ചിരുന്നു. വസ്തുത ഇതായിരിക്കെയാണ് വ്യാജക്കത്ത് നിർമിച്ച് പ്രചരിപ്പിച്ചത്.