തൃശൂര്‍> പൂത്തോളില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. ചേറ്റുപുഴ സ്വദേശി അന്തിക്കാട്ട് വീട്ടില്‍ മുരളി(66) ആണ് മരിച്ചത്.
തൃശൂരില്‍ പൂത്തോള്‍ റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. തെരുവ് നായ് വട്ടം ചാടിയതിനെ തുടര്‍ന്ന് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതായിരുന്നു. നിയന്ത്രണം വിട്ട് റോഡില്‍ വീണ് ഗുരുതര പരിക്കേറ്റിരുന്നു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
പുല്ലഴി കേരള ലക്ഷ്മി മില്ലിന് സമീപം വ്യാപാര സ്ഥാപനം നടത്തുകയാണ് മുരളി. ഭാര്യ: അജിത. മക്കള്‍ : കിരണ്‍(കെല്‍ട്രോണ്‍ കണ്ണൂര്‍), അമ്പിളി. മരുമക്കള്‍: നിഷ, രഞ്ജിത്ത്. സംസ്കാരം വടൂക്കര ശ്മാശനത്തില്‍ ഇന്ന് വൈകീട്ട് (വെള്ളി) നാലിന്.