ശാന്തൻപാറ > കുറിഞ്ഞി കാണാനെത്തിയവർ കള്ളിപ്പാറയിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈറ്റ്സിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. ബോധവൽക്കരണവും നടത്തി.
ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് കള്ളിപ്പാറയിലെ പല ഭാഗങ്ങളും നിറഞ്ഞിരുന്നു. കൈറ്റ്സ് ഇന്ത്യയുടെ നേതൃത്വത്തിൽ ശാന്തൻപാറ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കള്ളിപ്പാറയിൽ ശുചീകരണം സംഘടിപ്പിച്ചത്.
വിവിധഭാഗങ്ങളിൽനിന്നുള്ള മുപ്പതോളം കൈറ്റ്സ് വളൻഡിയർമാരാണ് ക്ലീനിങ്ങ് ഡ്രൈവിൽ പങ്കെടുത്തത്. 20 ചാക്കിലധികം പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് വസ്തുക്കളും നീക്കം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എ റംഷാദ് ക്ലീനിങ്ങ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മാനേജിങ്ങ് ഡയറക്ടർ ക്ലെയർ സി ജോൺ അധ്യക്ഷനായി. പ്രൊജക്ട് ഡയറക്ടർ വിഷ്ണു ഉല്ലാസ്, കോർഡിനേറ്റർ ഗായത്രി സി രാജ് എന്നിവർ നേതൃത്വം നൽകി.















