കാഞ്ഞങ്ങാട് > സംസ്ഥാന സർക്കാരിന്റെ പ്രഥമ കേരളശ്രീ പുരസ്കാരം സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലല്ല താൻ ഇപ്പോഴുള്ളതെന്ന് ശിൽപി കാനായി കുഞ്ഞിരാമൻ. കാഞ്ഞങ്ങാട്ടെ വസതിയിൽ ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാരം നിരസിക്കുന്നില്ല. മികച്ച അവാർഡാണിത്. അതിൽ സന്താഷമുണ്ട്. താൻ ഒരുക്കിയ വിവിധ ശിൽപങ്ങൾ സംസ്ഥാനത്തെ പലഭാഗത്തായി നശിക്കുന്നതിൽ വിഷമമുണ്ട്. ശിൽപങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിച്ചാൽ പുരസ്കാരം സ്വീകരിക്കുമെന്നും കാനായി പറഞ്ഞു.