കൊച്ചി> ഭരണഘടന അനുശാസിക്കുന്ന ഗവര്ണറുടെ പ്രീതി വ്യക്തിപരമല്ലെന്നും നിയമപരമാണെന്നും ഹൈക്കോടതി. ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ്. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്.
ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്ത്തിച്ചോ എന്നാണ് ഗവര്ണര് നോക്കേണ്ടതെന്നും ഹൈക്കോടതി വാക്കാല് നിരീക്ഷിച്ചു. സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.