ഷാരോണിനെ കൊല്ലാനുള്ള പ്രേരണ ജ്യോത്സ്യന്റെ പ്രവചനത്തില്‍ നിന്നായതിനാല്‍ ജ്യോത്സ്യനെക്കൂടി പ്രതി ചേര്‍ത്താണ് കേസെടുക്കേണ്ടതെന്നും വാദിക്കുന്നവര്‍ നിരവധിയാണ്. സ്വജാതികള്‍ തമ്മിലുള്ള വിവാഹങ്ങള്‍ പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയിലെ സാമൂഹികാവസ്ഥ. തങ്ങളെക്കാള്‍ താഴ്ന്ന ജാതിസമൂഹത്തില്‍ നിന്നുള്ള വിവാഹബന്ധങ്ങള്‍ക്ക് ജാത്യധിഷ്ഠിത സാമൂഹിക വ്യവസ്ഥയില്‍ നിന്നുള്ള ബഹിഷ്കരണം നേരിടേണ്ട അവസ്ഥയാണുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ കീഴ്ജാതിയിൽ പെട്ടയാൾ ആരാണോ അയാളെ ഇല്ലാതാക്കുക എന്ന പ്രവണത ശക്തമാണ്.