പാരിസ്
ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ്–-ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസ് കിരീടംചൂടി. ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ലു ചിങ്–-യാങ് പോ കൂട്ടുകെട്ടിനെ 21–-13, 21–-19ന് തോൽപ്പിച്ചു. 48 മിനിറ്റിലാണ് വിജയം.
ഇന്ത്യൻ സഖ്യം ഈ സീസണിൽ മികച്ച ഫോമിലായിരുന്നു. ഇന്ത്യൻ ഓപ്പൺ കിരീടം നേടി. കോമൺവെൽത്ത് ഗെയിംസിൽ സ്വർണമുണ്ട്.