തിരുവനന്തപുരം > പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്ഷന്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗായത്രി, സുമ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സുരക്ഷ വീഴ്ചയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.