1950 നവംബര്‍ ഒന്നിനാണ് ഫാറൂഖ് കോളേജ് മാനേജിങ് കമ്മിറ്റിക്കുവേണ്ടി കൊച്ചി കണയന്നൂര്‍ താലൂക്കില്‍ കച്ചി മേമന്‍ മുസല്‍മാന്‍ ഹാജിയും, അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് സിദ്ദിഖ് സേട്ടുവും ചെറായി ബീച്ചിലെ 404 ഏക്കര്‍ 76 സെന്റ് ഭൂമി വഖഫായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത്. ഇടപ്പള്ളി സബ് രജിസ്റ്റാര്‍ ഓഫീസില്‍വെച്ചാണ് ഈ ഭൂമിയുടെ ക്രയവിക്രയം നടന്നത്. 2115/1950 എന്ന നമ്പര്‍ ആധാരപ്രകാരം ഫാറൂഖ് കോളേജിന് മതപരവും, വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വഖഫ് ചെയ്ത് നല്‍കിയതാണ് കുഴപ്പള്ളി വില്ലേജിലുള്ള 404.76 ഏക്കര്‍ ഭൂമി.















