കാസർകോട്> ദേശീയപാത നിർമാണത്തിൻ്റ ഭാഗമായി പെരിയ ടൗണിൽ നിർമിക്കുന്ന അടിപ്പാതയുടെ കോൺക്രീറ്റ് തകർന്നു വീണു. ശനി പുലർച്ചെ 4 മണിക്കാണ് അപകടം. ആർക്കും കാര്യമായ പരിക്കില്ല.
മുകൾ ഭാഗം കോൺക്രീറ്റിനായി തയ്യാറാടുപ്പ് നടത്തുകയായിരുന്നു. ആന്ധ്രയിലെ മേഘ എഞ്ചിനീയറിങ് ഇൻഫ് റാസ്ട്രക്ചർ ലിമിറ്റഡാണ് കരാറുകാർ. ദേശീയ പാതയിലെ ചെങ്കള – നീലേശ്വരം രണ്ടാം റീച്ചിലാണ് പെരിയ അടിപ്പാത നിർമാണം















