മനാമ> സൗദിയില്‍ വിവാഹമോചന നിരക്കില്‍ അഭൂതപൂര്‍വമായ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഓരോ മണിക്കൂറിലും ശരാശരി ഏഴ് കേസുകള്‍ എന്ന നിരക്കില്‍ പ്രതിദിനം 168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ലെ അവസാന അഞ്ച് മാസം മാത്രം രാജ്യത്ത് 57,595 വിവാഹമോചന കേസുകളില്‍ ഉത്തരവ് പുറപ്പെടുവിച്ചു, 2019 നെ അപേക്ഷിച്ച് 12.7 ശതമാനം വര്‍ധന. സാമൂഹ്യ മാധ്യമങ്ങളാണ് വിവാഹ മോചനങ്ങള്‍ക്ക് പ്രധാനകാരണമാകുന്നതെന്നും സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ അല്‍ യൂം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിവാഹ മോചന കേസുകള്‍ ഗണ്യമായി വര്‍ധിച്ചു. 2010-ല്‍ 9,233 കേസുകളായിരുന്നു സൗദിയില്‍ ആകെ ഉണ്ടായിരുന്നതെങ്കില്‍ 2011-ല്‍ അത് 34,000 ആയി ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കേസുകള്‍ വര്‍ധിച്ച് 2020ല്‍ 57,000 ല്‍ എത്തി.ജീവിതത്തിന്റെ വര്‍ധിച്ചുവരുന്ന സങ്കീര്‍ണ്ണതകളും കോവിഡാനന്തരം ഉണ്ടായ ഉയര്‍ന്ന ജീവിതച്ചെലവുമാണ് സൗദി സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചന കേസുകള്‍ക്ക് ആധാരമായി സാമൂഹ്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സാമൂഹ്യ മാധ്യമ മേഖലയും കുടുംബങ്ങളില്‍ അന്തചിദ്രങ്ങള്ക്ക് കാണമാകുന്നു.