ബാലുശ്ശേരി> കിനാലൂര്‍ ഉഷ സ്ക്കൂള് ഓഫ് അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച് കോയമ്പത്തൂര്‍ തൊണ്ടാ മുത്തൂര്‍ സ്വദേശി ജയന്തി (27) യെ സ്കൂള്‍ ഹോസ്റ്റലിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ഉഷാ സ്കൂളില്‍ ഫീല്‍ഡിനങ്ങളില്‍ കായിക പരിശീലനം നല്‍കാനായി ഒന്നര വര്‍ഷം മുമ്പാണ് ജയന്തി കിനാലൂരിലെ ഉഷാ സ്കൂളിലെത്തിയത്. ഇവിടെയുള്ള 27 കുട്ടികള്‍ക്ക് പരിശീലനം നല്കി വരികയായിരുന്നു.
കംപ്യൂട്ടര്‍ സയന്‍സിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കിയ ജയന്തി ബംഗളൂരുവില്‍ എന്‍ഐഎസ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഉഷാ സ്ക്കൂളില്‍ അസിസ്റ്റന്റ് കോച്ചായി ചുമതലയെടുത്തത്. 2016 ല്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലത്ത് ഹെപ്റ്റാത്തലണില്‍ ജയന്തി കുറിച്ച റിക്കാര്‍ഡ് ഇപ്പോഴും അവരുടെ പേരില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. പരേതനായ പളനിസ്വാമിയുടെയും കവിതയുടെയും മകളാണ്.