ബീജിങ്
അമേരിക്കയുമായി സഹവർത്തിത്വം സാധ്യമാകുന്ന നിലയുണ്ടാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. മാസങ്ങളായി ഇരു രാജ്യവും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിനിടെയാണ് പ്രതികരണം. ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ലോകസമാധാനത്തതന്നെ ബാധിക്കുമെന്നും അമേരിക്ക–- ചൈന ബന്ധത്തിനായുള്ള ദേശീയ കമ്മിറ്റിയുടെ വാർഷികത്തിനുള്ള ആശംസാസന്ദേശത്തിൽ ഷി പറഞ്ഞു.
അതേസമയം, തയ്വാനിൽ നടക്കുന്ന വിദേശ ഇടപെടലുകളെ ഷി ശക്തമായി വിമർശിച്ചു. തയ്വാനെ തങ്ങളുടെ ഭാഗമായി നിലനിർത്താൻ ബലപ്രയോഗത്തിനും മടിക്കില്ലെന്നും വ്യക്തമാക്കി.















