കൊച്ചി > നീതി വൈകുന്നുവെന്ന് ആരോപിച്ച് യുവാവ് ഹൈക്കോടതി കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം അത്യാഹിതം ഒഴിവായി. കുടുംബ കോടതിയിലെ കേസ് തീർപ്പാക്കാൻ കാല താമസം നേരിടുന്നുവെന്നു ആരോപിച്ചാണ് ചിറ്റൂർ സ്വദേശിയായ യുവാവ് ആത്മഹത്യക്കു ശ്രമിച്ചത്.