തിരുവനന്തപുരം > ദേശാഭിമാനി മുൻ അസോസിയറ്റ് എഡിറ്ററും സിപിഐ എം മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ എസ് ആർ ശക്തിധരന്റെയും ഗീതയുടെയും മകൻ ശാന്തിനഗർ ശക്തിഗീതത്തിൽ (ഹൗസ് നമ്പർ–- 5) ഷിലിൻ ശക്തി (46) അന്തരിച്ചു. ജർമനിയിലെ ബർലിനിൽ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. ജർമനിയിൽ ഫിലിപ്സ് മെഡിസിൻ സിസ്റ്റത്തിൽ ഐടി പ്രൊഫഷണലായിരുന്നു. ഭാര്യ: നസീമ (മീനാക്ഷി). മകൾ: അനന്യ. സഹോദരി: ഷിനോ ശക്തി (അധ്യാപിക, വിഎച്ച്എസ്സി കോതമംഗലം). സഹോദരീഭർത്താവ്: വിജു (മർച്ചന്റ് നേവി). ഷിലിൻ ശക്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.