തിരുവനന്തപുരം> ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആണോ അതോ രാജാവാണോയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇപ്പോൾ പുറത്താക്കണമെന്ന് പറയുന്ന 7 വിസി മാരേയും നിയമിച്ചത് ഇതേ ആരിഫ് മുഹമ്മദ് ഖാൻ ആണ് . അന്ന് നിയമം ഗവർണർക്ക് അറിയില്ലേ . രാജി ആവശ്യപ്പെടും മുൻപ് എന്തു കൊണ്ട് ഗവർണർ വിശദീകരണം ചോദിച്ചില്ല . തെരുവിൽ സംഘർഷമായാൽ ഇതേ ഗവർണർ തന്നെ പറയും ക്രമസമാധാനം തകർന്നൂവെന്ന് .ഗവർണർ കേന്ദ്രത്തിൻ്റെ ഏറാൻ മൂളികളെ വെക്കാൻ ശ്രമിക്കുയാണ്. വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാനാണ് ബിജെപി ഗവർണർമാരിലൂടെ ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
മാധ്യമങ്ങളെ വിവേചനപരമായി കാണുന്നത് ശരിയാണോ. വാർത്താ സന്മേളനത്തിൽ കൈരളിയെയും ജയ്ഹിന്ദിനെയും മാറ്റി നിർത്തിയതിന് എന്തിനാണ്. കെ സുധാകരൻ ഗവർണറെ ന്യായീകരിച്ച സംഭവത്തിൽ അദ്ദേഹത്തോടെ ചോദിക്കണമെന്നും മുരളീധരൻ പറഞ്ഞു .ഗവർണർമാരെ അനുകൂലിക്കുന്ന ഏർപ്പാട് കോൺഗ്രസിനില്ല. കെ സി വേണുഗോപാൽ പറഞ്ഞത് പാർടിയുടെ ദേശീയ നയം. കേരളത്തിലെ നേതാക്കൾ മറിച്ചു പറഞ്ഞുവെങ്കിൽ അത് അവരോട് ചോദിക്കണമെന്നും മുരളീധരൻ പറഞ്ഞു.