ലിത്വാനിയൻ ഫോട്ടോഗ്രാഫറുടെ ഉറുമ്പിന്റെ ക്ലോസപ്പ് ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാവുന്നു. 2022 ലെ നിക്കോൺ സ്മോൾ വേൾഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തിലേക്കയച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ യൂജെനിജസ് കവാലിയാസ്കാസിന്റെ ചിത്രമാണ് ശ്രദ്ധയാകർഷിച്ചത്.
മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത വിശദാംശങ്ങൾ പകർത്തുന്ന ചിത്രങ്ങളാണ് നിക്കോൺ സ്മോൾ വേൾഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തിൽ ഉൾപ്പെടുത്തുന്നത്. ഇമേജസ് ഓഫ് ഡിസ്റ്റിൻഷൻ എന്ന വിഭാഗത്തിൽ തെരഞ്ഞെടുത്ത 57 ചിത്രങ്ങളിൽ ഒന്നാണ് ഉറുമ്പിന്റെ ക്ലോസപ്പ് ചിത്രം. മൈക്രോസ്കോപ്പിൽ അഞ്ച് തവണ വലുതാക്കിയാണ് ചിത്രം അവതരിപ്പിച്ചത്.